p

തിരുവനന്തപുരം: ഒരു ഗഡു കുടിശികയുൾപ്പെടെ സംസ്ഥാനത്തെ 62 ലക്ഷം പേർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ (3200രൂപ) വിതരണം ഒാണത്തിന് മുമ്പ് പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം. കഴിയുന്നത്ര സ്ഥലങ്ങളിൽ ഇന്നു തന്നെ വിതരണം തുടങ്ങും. സെപ്തംബർ രണ്ടിനകം വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ക്ഷേമപെൻഷൻ വിതരണത്തിന് 1,679 കോടിയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 8.46 ലക്ഷം പേർക്കുള്ള ദേശീയ പെൻഷൻ പദ്ധതിയിലെ വിഹിതം കേന്ദ്രമാണ് നൽകേണ്ടത്. ഇതിനാവശ്യമായ 48.42 കോടിയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.