മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ 2022 -25 ബാച്ച് ബിരുദ വിദ്യാർത്ഥികളുടെയും 2022- 24 ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും ഗ്രാജുവേഷൻ ഡേ കേരള യൂണിവേഴ്സിറ്റി പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടറും രജിസ്ട്രാർ ഇൻചാർജുമായ ഡോ. മിനി ഡിജോ കാപ്പൻ ഉദ്ഘാടനം ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ ആയിരത്തിലേറേ പേർ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ് സ്വാഗതം പറഞ്ഞു. ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ചാക്കോ പുത്തൻപുരയ്ക്കൽ സി.എം.ഐ ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് ബർസർ ഫാ. മാത്യു പുത്തൻപുരയ്ക്കൽ സി.എം.ഐ, അക്കാഡമിക് ഡയറക്ടർ പ്രൊഫ. ഡോ. ദേവകുമാർ പി.എസ്,പ്രോഗ്രാം കൺവീനർ ദീപ്തി റാണി.എസ്.എസ്. എന്നിവർ സംസാരിച്ചു.