മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ത്രീപക്ഷ നവകേരളം വനിത ഇരിപ്പിട പദ്ധതി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആർ.ബി.ബിജുദാസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലിമോഹൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയഘോഷ്, ആർ.എസ്.വസന്തകുമാരി,ശാന്തപ്രഭാകരൻ, ഫ്ളോറൻസ്, വസുന്ധരൻ, ആർ.ജയലക്ഷ്മി,ലതാകുമാരി.വി,രേണുക.സി,ആനന്ദ് കണ്ണശ, രാജേഷ്,ഫസിൽദാസ് എന്നിവർ സംസാരിച്ചു. ഗാന്ധി പ്രതിമയുടെ അനാച്ഛാദനം എസ്.കെ.പ്രീജയും ക്യാമറയുടെ ഉദ്ഘാടനം വിളപ്പിൽ രാധാകൃഷ്ണനും നിർവഹിച്ചു.
നേമം ബ്ലോക്ക് പഞ്ചായത്തിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ 29-ാമത്തെ പദ്ധതിയാണിത്.