നെയ്യാറ്റിൻകര: വയോജനങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് നെയ്യാറ്റിൻകര നഗരസഭ ഒരുക്കിയ ഹാപ്പിനസ് പാർക്ക് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നിലമേൽ-മണലൂർ വാർഡുകളെ ബന്ധിപ്പിക്കുന്ന കാവുവിള പാലത്തിന് സമീപമാണ് പാർക്ക് ഒരുക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഉപയോഗിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നടപ്പാത, ഓപ്പൺ ജിം, കുട്ടികളുടെ കളിസ്ഥലം, വിശ്രമ ഇരിപ്പിടങ്ങൾ, പൂന്തോട്ടം, കഫ്റ്റീരിയ എന്നിവയുമുണ്ട്. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ പ്രിയ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, എൻ.കെ.അനിതകുമാരി, ജെ.ജോസ് ഫ്രാങ്ക്ളിൻ,ആർ.അജിത,എം.എ.സാദത്ത്,ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,സി.പി.എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,യു.ഡി.എഫ് നഗരസഭ കമ്മിറ്റി ചെയർമാൻ മാമ്പഴക്കര രാജശേഖരൻ,സി.പിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ,വാർഡ് കൗൺസിലർമാരായ കെ.അമ്മിണിക്കുട്ടി,മിനിമോൾ.എസ്.എൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.നഗരസഭാ സെക്രട്ടറി സാനന്ദ സിംഗ് നന്ദി രേഖപ്പെടുത്തി.