pu

വെഞ്ഞാറമൂട്: ലഹരി വിമുക്ത ഓണം ക്യാമ്പെയിനിന്റെ ഭാഗമായി വെഞ്ഞാറമൂട് മേഖലയിൽ പൊലീസ് പരിശോധന നടത്തി. പൊതുസ്ഥലങ്ങിലും കടകളിലും ലോഡ്ജുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്തുമൊക്കെ പരിശോധനയുണ്ടായിരുന്നു.

വെഞ്ഞാറമൂട്,പാങ്ങോട്,കിളിമാനൂർ എസ്.ഐമാരുടെ നേതൃത്വത്തിൽ അമ്പതോളം പൊലിസുകാർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ ലഹരിയുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും കണ്ടെത്താനായില്ല.