പാറശാല: സ്ത്രീകൾക്ക് അന്യമാകുന്ന പൊതുഇടങ്ങൾ തിരികെ പിടിക്കുക,സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അസമത്വങ്ങൾക്കെതിരെ നിലകൊള്ളുക തുടങ്ങിയ ലക്ഷ്യത്തോടെ സ്ത്രീ സൗഹൃത പൊതുഇടങ്ങൾ രൂപകല്പന ചെയ്യുന്നതിനായി പാറശാല ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ജംഗ്‌ഷൻ സംഘടിപ്പിച്ചു.
പവതിയാൻവിള ജംഗ്‌ഷനിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സഹകരണ ഓംബുഡ്സ്മാൻ അഡ്വ.ഒ.എസ്.നിഷ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അനിതാറാണി, വീണ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഓമന, മായ,താര, അനിത, സി.ഡി.എസ് ചെയർപേഴ്സൻ സബൂറാബീവി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ.മഞ്ജു വി.എൽ തുടങ്ങിയവർ സംസാരിച്ചു.