കുളത്തൂർ: ആറ്റിൻകുഴി കാപാലീശ്വരം ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനെ മർദ്ദിച്ചതായി പരാതി. കൊല്ലം ആയത്തിൽ സ്വദേശി രാഹുൽ ചന്ദ്രനാണ് മർദ്ദനമേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലിംഗൽ തിരുപ്പതി എന്നറിയപ്പെടുന്ന ബിജുവാണ് യാതൊരു കാരണവുമില്ലാതെ മദ്യപിച്ചെത്തി ആക്രമിച്ചതെന്ന് കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും മർദ്ദനമേറ്റ രാഹുൽ ആശുപത്രിയിൽ ചികിത്സ തേടി. ശബരിമലയിലെ സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായി ഡ്യൂട്ടി സർട്ടിഫിക്കറ്റ് തൃപ്പാപ്പൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിൽ ഹാജരാക്കിയ ശേഷം ആറാം നമ്പർ രസീത് ബുക്കുമായി കാപാലീശ്വരം ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം. ഇതിനുമുമ്പ് പലതവണ പ്രതി തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.