തിരുവനന്തപുരം:കേരള ക്ഷേത്ര വാദ്യകലാ അക്കാഡമിയുടെ ജില്ലാ സമ്മേളനം തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ വീരകേരളപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടയിൽ ജില്ലാ പ്രസിഡന്റ് കരിക്കകം ത്രിവിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്യാം ചന്ദ്രമാരാർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ ഹൃദയപൂർവം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കലാമണ്ഡലം രാധാകൃഷ്ണൻ,പുലിയൂർക്കോണം ബാബു,മണലിവട്ടം മഹേഷ്,തൃപ്പാദപുരം വിനോദ് ചന്ദ്രൻ, നെയ്യാറ്റിൻകര അനൂപ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ജില്ലാ ട്രഷറർ സതീഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു.