പാങ്ങോട്: പാങ്ങോട് ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനായി 362 ഗുണഭോക്താക്കളുടെ വീടുകളിൽ ബയോബിന്നും ഇനോക്കുലവും നൽകുന്നതിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീന സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബെൻസിലാൽ. കെ.ആർ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ,ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.