വെഞ്ഞാറമൂട് :സ്വന്തം സമ്പാദ്യവും ജീവിതവും പൊതുരംഗത്തിനായി സമർപ്പിച്ച മാതൃകാ വ്യക്തിത്വമായിരുന്നു തലേക്കുന്നിൽ ബഷീറെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ.തലേക്കുന്നിൽ ബഷീറിന്റെ സ്മരണാർത്ഥം തേമ്പാംമൂട് സദ്ഭാവന കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ സദ്ഭാവന പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലേക്കുന്നിൽ ബഷീർ പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയായിരിക്കുമെന്ന് പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ രമണി .പി .നായർ അനുസ്മരണ പ്രഭാഷണം നടത്തി, ഇ.എ. അസീസ്, അഡ്വ.എം.എൽ. അനൂപ് കുമാർ, എം.മിനി, പേരുമല ഷാജി, രാജേന്ദ്രൻ നായർ, സന്തോഷ് മാങ്കോണം, ഷാജി അബ്ദുൽ മജീദ്, തലേക്കുന്നിൽ ബഷീറിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബി.എസ്. ശിവകുമാർ സ്വാഗതവും ചന്ദ്രികാ ശ്രീധരൻ നന്ദിയും പറഞ്ഞു.