ആറ്റിങ്ങൽ: "ഡിജിറ്റൽ സർവേ-എന്റെ ഭൂമി" പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ഇടയ്ക്കോട് വില്ലേജിൽ സർവേ- അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവേ നടപടിക്രമങ്ങളുടെ ഭാഗമായി മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 14 മുതൽ 20 വരെയുള്ള വാർഡുകളായ കുരിക്കകം,കൈപ്പള്ളിക്കോണം,ഊരുപ്പൊയ്ക,ഇടയ്ക്കോട്,കോരാണി,കട്ടയിൽക്കോണം,പരുത്തി എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും ഡിജിറ്റൽ സർവേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ഭൂവുടമകൾ 25,മുതൽ വസ്തുവിന്റെ കരം തീർത്ത രസീതും മൊബൈൽ ഫോണുമായി ഇടയ്ക്കോട് വില്ലേജ്ഓഫീസിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ വിഭാഗത്തിൽ ഓഫീസ് പ്രവൃത്തി സമയത്തെത്തി ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് ഇടയ്ക്കോട് വില്ലേജ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസർ അറിയിച്ചു.