തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി സൗത്ത് ശാഖയുടെ നേതൃത്വത്തിൽ ഗുരുകുലത്തിൽ സാഹിത്യ മത്സരങ്ങളുടേയും ശാഖാ അംഗങ്ങളുടെ സംഗമത്തിന്റേയും സമ്മേളനം നടന്നു. യോഗം ഡയറക്ടർ ബോർഡംഗം ചെമ്പഴന്തി ശശി യുടെ അദ്ധ്യക്ഷതയിൽ സ്വാമി സത്യാനന്ദതീത്ഥ (ഗ്രുരുകുലം) ഉദ്ഘാടനം ചെയ്തു.
ഗുരുദേവ കൃതികളുടെ പാരായണം,പ്രസംഗ മത്സരവും നടന്നു. നഴ്സിംഗിൽ ഡോക്ടറേറ്റ് നേടിയ ആശയെ അനുമോദിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് ഉദയകുമാരി,പത്മിനി,അനിത,രാധാകൃഷ്ണൻ, രാജന്ദ്രൻ,ലളിത,മണിരാജ് തുടങ്ങിയവർ പങ്കെടുത്തു.