തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളിലെ സാമൂഹിക സാമുദായിക സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായി കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ (കെ.എസ്.എഫ്) എന്ന സംഘടനയ്ക്ക് രൂപംനൽകി. ജോയിന്റ് കൗൺസിൽ ആസ്ഥാനത്ത് എം.കെ.എൻ.ചെട്ടിയാർ ഹാളിൽ നടന്ന സമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്റൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ അദ്ധ്യക്ഷനായി. സംഘടന നയപരിപാടികളുടെ കരട് രേഖ സർഗ്ഗസമത സംസ്ഥാന പ്രസിഡന്റ് ഡി.പ്രശാന്ത് അവതരിപ്പിച്ചു. സെപ്തംബർ 10ന് ചേരുന്ന സമ്മേളനത്തിൽ കരടിന് അന്തിമരൂപം നൽകും.
ബി.സുഭാഷ് ബോസ്, വി.വിജയകുമാർ (കേരള മൺപാത്ര നിർമ്മാണ സമുദായസഭ), ചൊവ്വര സുനിൽ നാടാർ, ഡി.സുദർശനൻ (നാടാർ സർവീസ് ഫോറം), രാമചന്ദ്രൻ മുല്ലശ്ശേരി, എ.മുരുക ദാസൻ (സാംബവ മഹാസഭ), സുരേഷ് കുന്നത്ത്, ജി.വിജയകുമാർ (വിളക്കിത്തല നായർസഭ), കെ.രവികുമാർ, ആർ.ദിലീപ് കുമാർ (സിദ്ധനർ സർവീസ് സൊസൈറ്റി), രാജീവ് നെല്ലികുന്നേൽ (ഭാരതീയ വേലൻ സൊസൈറ്റി), അഡ്വ.പി.ആർ.സുരേഷ്, ജയകൃഷ്ണൻ.ടി.മേപ്പിള്ളി (എഴുത്തച്ഛൻ സമാജം), അഡ്വ.വി.ആർ.രാജു, ശശികുമാർ വരാപ്പുഴ (അഖില കേരള ചേരമർ ഹിന്ദു മഹാസഭ), വൈ.ലോറൻസ് (കേരള സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി), കെ.ഗോകുൽദാസ് (ഓൾ ഇന്ത്യ വീരശൈവസഭ),ഡി.ആർ.വിനോദ് (കേരള സാംബവസഭ), കെ.രഘുനാഥൻ (കേരള പരവർ സൊസൈറ്റി), പട്ടംതുരുത്ത് ബാബു (കേരള വേടർ സമാജം), വി.കെ.ഗോപി, ടി.പി.രാജൻ (ആൾ കേരള പുലയർ മഹാസഭ), ശ്രീകാര്യം ശ്രീകുമാർ (കേരള തണ്ടാർ സൊസൈറ്റി), പി.മോഹൻ (കേരള ചെട്ടി മഹാസഭ), ജോസ് ആച്ചിക്കൽ (കേരള പട്ടികജാതി ക്രിസ്ത്യൻ മഹാസഭ), സജി എടവിള (കെ.പി.എം.എസ്), കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ, ഐവർകാല ദിലീപ് (കെ.ഡി.എഫ്), കെ.മുരുകേശൻ പിള്ള (ഉദിയൻകുളങ്ങര ചെട്ടി സമുദായ സംഘം) തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ: കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ രൂപീകരണ സമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്റൻ ഉദ്ഘാടനം ചെയ്യുന്നു