വർക്കല: മികച്ച പ്രിൻസിപ്പലിനുള്ള ദേശീയ പുരസ്‌കാരമായ ഡോ.സർവേപ്പള്ളി രാധാകൃഷ്ണൻ അവാർഡിന് വർക്കല അയിരൂർ എം.ജി.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.പൂജ അർഹയായി. ഹൈദരാബാദിലെ നിയോൺ കൺവെൻഷൻ സെന്ററിൽ നടന്ന എഡ്യൂ ടെക് എക്സ്പോയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ചെറുമകൻ ഡോ.സുബ്രഹ്മണ്യ ശർമ്മ അവാർഡ് നൽകി.എം.ജി.എം സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,മാനേജിംഗ് ട്രസ്റ്റി ഡോ. സജിത്ത് രാഘവൻ,പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വിശാഖം, അദ്ധ്യാപകർ , അനദ്ധ്യാപകർ , വിദ്യാർത്ഥി പ്രതിനിധി കൾ തുടങ്ങിയവർ ആശംസ അറിയിച്ചു.