പാലോട്: പുലിയൂർ റബർ ഉത്പാദക സംഘം സംഘടിപ്പിച്ച കൂൺകൃഷി പരിശീലനം സംഘം പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ ഡോ.ശ്രീരഞ്ജിനി ദേവി മുഖ്യ പ്രഭാഷണം നടത്തി.ബി.സുശീലൻ,പി.മോഹനൻ, മോഹനൻ പിള്ള, ചന്ദ്രദാസ്, രാജീവൻ എന്നിവർ സംസാരിച്ചു.പി.രാജീവൻ സ്വാഗതവും,ബാഹുലേയൻ നന്ദിയും പറഞ്ഞു.കൂൺകൃഷി പരിശീലന ക്ലാസ് അസി.ഡെവലപ്പ്മെന്റ് ഓഫീസർ സുമ നയിച്ചു.