തിരുവനന്തപുരം: വിനായക ചതുർത്ഥി നാളെ ഗണപതി ക്ഷേത്രങ്ങളിൽ ആചരിക്കും. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം , കൊട്ടാരക്കര ഗണപതി ക്ഷേത്രം, മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം,പമ്പാ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ ചടങ്ങുകൾ നടക്കും. ഗണപതിയുടെ കളിമൺ/പേപ്പർ വിഗ്രഹങ്ങൾ താത്കാലികമായി നിർമിച്ച പന്തലിൽ പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതും ഈ ദിവസത്തിലാണ് . വിഗ്രഹത്തിനു മുന്നിൽ 10 ദിവസം വിളക്ക് തെളിക്കും. പത്താം ദിവസമായ അനന്ത ചതുർദശി ദിനത്തിൽ ആഘോഷത്തോടെ നദിയിലോ കടലിലോ നിമജ്ജനം ചെയ്യും.