ukl

ഉഴമലയ്ക്കൽ: സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ്ട്രോഫി അവാർഡ് നേടിയ ഉഴമലയ്ക്കൽ പഞ്ചായത്തിന് പിന്നാലെ ഉഴമലയ്ക്കൽ കുടുംബശ്രീ സി.ഡി.എസ് ഓഫീസും ഐ.എസ്.ഒ നിലവാരത്തിലേക്ക്. ഉഴമലക്കൽ കുടുംബശ്രീയിലെ നാലായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന ക്ഷേമ സേവന പ്രവർത്തനങ്ങൾ ഇനി മുതൽ അന്താരാഷ്ട്ര ഗുണനിലവാരത്തിൽ സമയബന്ധിതമായി ലഭ്യമാകും. ഇന്നലെ നടന്ന ഐ.എസ്.ഒ ഗുണ നിലവാര ഗ്രേഡിംഗ് പരിശോധനാ സംഘത്തോടൊപ്പം സി.ഡി.എസ് ചെയർപേഴ്സൺ എസ്.എസ്.രാഖി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒസ്സൻകുഞ്ഞ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത, വൈസ് ചെയർപേഴ്സൺ അജിതകുമാരി,മെമ്പർമാരായ മഞ്ജു,ശാലിനി, കുടുംബശ്രീ മെമ്പർസെക്രട്ടറി.എസ്.സനൽകുമാർ, സി.ഡി.എസ് അംഗങ്ങൾ, വിവിധ ഗ്രൂപ്പ്‌ റിസോഴ്സ് പേഴ്സൺമാർ,ഓഡിറ്റ് ടീം മേധാവി നൂഹുകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.