പാലോട്: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള 11 അതി ദരിദ്രകുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. തഹസിൽദാർ എം.എസ്.ഷാജു അദ്ധ്യക്ഷനായി.പാങ്ങോട് വില്ലേജ് (3) തൊളിക്കോട് (5), നെല്ലനാട് ( 2), വാമനപുരം (1) കുടുംബങ്ങൾക്കാണ് പട്ടയം അനുവദിച്ചത്. പാലോട് വില്ലേജിൽ കണ്ടെത്തിയ ഭൂമിയിൽ 3സെന്റ് സ്ഥലം വീതമാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്.താലുക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ തഹസിൽദാർ (എൽ.ആർ) അനിൽകുമാർ, ഗവ.പ്ലീഡർ കിഷോർ കുമാർ, തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.