നെടുമങ്ങാട്: പൂവത്തൂർ എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും ഓണക്കിറ്റ് വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.വി.എ.ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എ.ആർ.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ കരയോഗം സെക്രട്ടറി പൂവത്തൂർ ജയൻ സ്വാഗതം പറഞ്ഞു.കരയോഗം ഭാരവാഹികളായ എം.ജി.കനകനാഥ്,കെ.വിക്രമൻ നായർ,ജി.ശശിധരൻ നായർ,ജി.രാജേന്ദ്രൻ നായർ,ബി.ബാബു,കൗൺസിലർ താരാജകുമാർ,വി.ബിജു,ശരത് ശൈലേശ്വരൻ,വനിതാസമാജം പ്രസിഡന്റ് ചന്ദ്രമതി അമ്മ എന്നിവർ പങ്കെടുത്തു.