d

തിരുവനന്തപുരം: പി.സി ജോർജ്ജിനും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയതിൽ കെ.ടി.ജലീലിന്റെ പരാതിയിലായിരുന്നു കേസ്.സ്വർണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കും ഓഫീസിനും ബന്ധമുണ്ടെന്ന ഗുരുതര ആരോപണം സ്വപ്ന ഉന്നയിച്ചിരുന്നു.പിന്നാലെ പി.സി. ജോർജ്ജും സോളാർ കേസിലെ പ്രതിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നു.ഇതിൽ സ്വപ്നയുടെ ആരോപണങ്ങളെക്കുറിച്ച് പറയുന്നുണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ പരാതി.സ്വപ്നയും ജോർജ്ജും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.വ്യാജ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷ പാർട്ടികളെ കൊണ്ട് സമരം നടത്തിക്കുകയായിരുന്നു ലക്ഷ്യം.ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും കണ്ടെത്തി.