1

വിഴിഞ്ഞം: വലിയതുറ പാലത്തിൽ നിന്നുള്ള മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദ്ദേഹം കണ്ടെത്തി. വലിയതുറ ടി.സി 71/508ൽ വലിയ വിളാകം വീട്ടിൽ ജോൺസന്റെയും മെറ്റിയുടെയും മകൻ റോബിന്റെ (32) മൃതദേഹമാണ് ഇന്നലെ രാത്രി 8 ഓടെ കണ്ടെത്തിയത്. വിഴിഞ്ഞം കോസ്‌റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും റോബിന്റെ ബന്ധുക്കളും അടങ്ങിയ സംഘം തെരച്ചിൽ നടത്തവെ കോവളം ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് കോസ്‌റ്റൽ പൊലീസ് എസ്.എച്ച്‌.ഒ വി.എസ്.വിപിൻ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ. വെള്ളിയാഴ്ചയായിരുന്നു അപകടം. അവിവാഹിതനാണ്. സഹോദരങ്ങൾ: സന്തോഷ്,റോസി,റോബിൻസൺ.