പോങ്ങുമൂട്: പ്രശാന്ത് നഗർ കാട്ടിൽ വിളവീട്ടിൽ ജി. വൈ. പ്രമോദ് (48 അർ.എസ്.എസ് ശ്രീകാര്യം ഭാഗിന്റെ ബൗദ്ധിക്പ്രമുഖ് ) നിര്യാതനായി. കാര്യവട്ടത്ത് അലുമിനിയം ഫാബ്രിക്കേഷൻ പണി ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ബൈക്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയെങ്കിലും മെഡിക്കൽ കോളേജ് ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തുവച്ച് അതുവഴി പോയ കാറിനു മുന്നിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ അടുത്തുണ്ടായിരുന്ന ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ: പി.വി. പുഷ്പലത. മകൾ: ദേവനന്ദ.