വിഴിഞ്ഞം: പറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതു സംബന്ധിച്ച തർക്കത്തിൽ യുവാവിനെ പട്ടിക കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ. മന്നോട്ടുകൊണം സ്വദേശി അരുണിനെ തലയ്ക്കടിച്ച കേസിൽ മന്നോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (49) യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ദിനേശ്,സേവിയർ എസ്.സി.പി.ഒ ഗോഡ്‌വിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.