കോവളം: ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്ത് നാല് ദശാബ്ദത്തിലേറയായി പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് കൺസൾട്ടന്റും ഉദയ്സമുദ്ര ഗ്രൂപ്പ് സി.ഇ.ഒ യുമായ രാജഗോപാൽ അയ്യർ രചിച്ച സ്കിൽസ്‌ഫിയർ, ഹോട്ടൽ ഓപ്പറേഷൻ മാന്വവൽ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കോവളത്ത് നടന്ന ചടങ്ങിൽ കേരള യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ മോഹൻ കുന്നുമ്മൽ സ്കിൽസ്‌ഫിയറും രാജധാനി ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ മഹേഷ് കൃഷ്ണ ഹോട്ടൽ ഓപ്പറേഷൻ മാന്വവലും പ്രകാശനം ചെയ്തു. ടൂറിസം, ഏവിയേഷൻ രംഗത്ത് ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് ഏറെ സഹായകരമാകുന്ന വിഷയങ്ങളാണ് പുതിയ പുസ്തകത്തിലുള്ളത്. അയ്യരുടെ വരാനിരിക്കുന്ന പുസ്തകമായ ലെഗസി ഓഫ് ലീഡർഷിപ്പിന്റെ കവർ പേജ് റഷ്യൻ ഓണററി കോൺസൽ രതീഷ് നായരും മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ മോഹനനും ചേർന്ന് അനാച്ഛാദനം ചെയ്തു. പുസ്തകം നവംബറിൽ പുറത്തിറങ്ങുമെന്ന് രാജഗോപാൽ അയ്യർ പറഞ്ഞു. പൂവാർ ഐലൻഡ് റിസോർട്ട് സി.ഇ.ഒ ജയകുമാർ, മോഹനകുമാരൻ നായർ, വിവേക് നമ്പൂതിരി, ശിവശങ്കരപിള്ള, രാജശേഖരൻ,സതീശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.