തിരുവനന്തപുരം: സത്യസന്ധനായ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു ഇന്നലെ അന്തരിച്ച ജെയിംസ് കെ. ജോസഫ്. കേരള,മഹാരാഷ്ട്ര,തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം സഹപ്രവർത്തകരുടെയും കീഴ് ജീവനക്കാരുടെയും ആദരവ് പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിന്റെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച സമയത്താണ് അദ്ദേഹം ജോലി രാജിവയ്‌ക്കുന്നത്.
പിന്നീടും പല പ്രധാന ചുമതലകളും വഹിച്ചു. ഐ.എ.എസ് രംഗത്തെ സഹപ്രവർത്തകനായിരുന്ന അൽഫോൻസ് കണ്ണന്താനവുമായി ചേർന്ന് സ്‌കൂൾ ആരംഭിച്ചെങ്കിലും ഇടയ്‌ക്കുവച്ച് അദ്ദേഹം അതിൽ നിന്നും പിന്മാറി. നിരവധി അംഗങ്ങളുള്ള കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. 13 സഹോദരങ്ങളാണ് ജെയിംസ് ജോസഫിനുള്ളത്.
സഹോദരങ്ങൾ:ഈപ്പൻ ജോസഫ് (ടൈറ്റാനിയം മുൻ എം.ഡി),പ്രൊഫ ടോം ജോസഫ്(റിട്ട.സെന്റ് സേവ്യഴ്സ് കോളേജ്),സിറിയക്ക് ജോസഫ് (ബിസിനസ്),ലീല പോൾ (യു.എസ്.എ),ഡോ.അമ്മിണി ജോസഫ് (യു.എസ്.എ),അച്ചാമാ ചാക്കോ (യു.എസ്.എ),തങ്കമ്മ ജോസ് (യു.എസ്.എ),ചാച്ചുമ്മ ക്രിസ്റ്റി (റിട്ട.അദ്ധ്യാപക ഡൽഹി),റാണി ജോർജ്( യു.എസ്.എ),പരേതയായ റീറ്റ ബിനോയ് (യു.എസ്.എ),ബീനാ ജോസഫ് (ബംഗളൂരു),ഡോ.മിനി മൈക്കിൾ (യു.എസ്.എ),മഞ്ജു ജിമ്മി (സിഡ്ണി,ഓസ്ട്രേലിയ).മുൻ രാഷ്ട്രപതിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് സഹോദരി ഭർത്താവാണ്.