തിരുവനന്തപുരം: മഹാത്മ അയ്യങ്കാളിയുടെ 162ാം ജന്മദിനം പട്ടികജാതിപട്ടികവർഗ പിന്നാക്ക വിഭാഗ വകുപ്പുകളുടെ അഭിമുഖ്യത്തിൽ നാളെ നടക്കും.രാവിലെ 8.15ന് കനകക്കുന്നിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.8.30 ന് വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന. അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ ഒ.ആർ കേളു,വി.ശിവൻകുട്ടി,ജി.ആർ. അനിൽ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,മേയർ ആര്യാ രാജേന്ദ്രൻ,എം.എൽ.എ മാരായ വി.കെ പ്രശാന്ത്,ആന്റണി രാജു,ഒ.എസ്.അംബിക എന്നിവർ പങ്കെടുക്കും.