തിരുവനന്തപുരം: നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച് നിറുത്താനും അവയെ പരിവർത്തനപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കാനും സർക്കാർ കൊണ്ടുവന്ന നിയമമാണ് 2008ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡേറ്റാബാങ്ക് രൂപീകരിച്ചിട്ടുള്ളത്.
കൃഷിയോഗ്യമായ നെൽവയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ സർവെ നമ്പരുകൾ, വിസ്തീർണം തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതും യഥാക്രമം കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർ തയ്യാറാക്കുന്ന പട്ടികയാണ് കരട് ഡേറ്റാബാങ്ക്.
വില്ലേജ് ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള അടിസ്ഥാന നികുതി രജിസ്റ്ററിൽ നിലമായോ തണ്ണീർത്തടമായോ സമാനപേരുകളിലോ ഉൾപ്പെടുത്തിയിട്ടുള്ളതും എന്നാൽ ഡേറ്റാബാങ്കിൽ നെൽവയലായോ തണ്ണീർത്തടമായോ ഉൾക്കൊള്ളിച്ചിട്ടില്ലാത്തതുമായ ഭൂമിയാണ് വിജ്ഞാപനം ചെയ്യാത്ത ഭൂമി. ഇങ്ങനെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയാണ് തരംമാറ്റം നടത്താവുന്നത്. വീട് വയ്ക്കാനോ വാണിജ്യാവശ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താൻ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കാം
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി (വിജ്ഞാപനം ചെയ്ത ഭൂമി ) ഡേറ്രാബാങ്കിൽ
നിന്ന് ഒഴിവാക്കാൻ ഫോം 5 ൽ അപേക്ഷ സമർപ്പിക്കാം.
ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റാൻ 50 സെന്റിൽ താഴെയാണെങ്കിൽ ഫോം 6 അപേക്ഷിക്കാം.
ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റാൻ 50 സെന്റിന് മുകളിലെങ്കിൽ ഫോം 7ൽ അപേക്ഷിക്കാം