കിളിമാനൂർ: കേന്ദ്ര സർക്കാർ പ്രതിനിധി സംഘം പഴയകുന്നുമ്മേൽ പഞ്ചായത്ത് സന്ദർശിച്ച് സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പുരോഗതിയും പ്രശ്നങ്ങളും വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ,പഞ്ചായത്ത് സെക്രട്ടറി,കൃഷി ഓഫീസർ,കുടുംബശ്രീ ചെയർപേഴ്സൺ,സെക്രട്ടറി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.എൽ.അജീഷ്,എസ്.ദീപ,പഞ്ചായത്ത് മെമ്പർ എസ്.ശ്യാംനാഥ് എന്നിവർ പങ്കെടുത്തു.എക്കണോമിക് അഫയേഴ്സ് സെക്ഷൻ ഓഫീസർ സബറി കാസിം,സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഓഫീസർ ഷാരൻ കുമാർ,ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സെക്ഷൻ ഓഫീസർ ഷഹയാർ കുമാർ,ബയിരവ,ലോക്പാൽ സെക്ഷൻ ഓഫീസർ ഗൗരവ് മെഹ്റാ എന്നിവർ സംഘത്തിലുണ്ടായിരുന്നു.