ആറ്റിങ്ങൽ: എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ 4.25 കോടി രൂപയുടെ വായ്പ നൽകി. എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻ പിള്ള വായ്പാ അനുമതി പത്രം വിതരണം ചെയ്തു. 31സംഘങ്ങൾക്കാണ് വായ്പ നൽകുന്നത്. ഫെഡറൽ ബാങ്ക് ആറ്റിങ്ങൽ ബ്രാഞ്ച് മാനേജർ ജി.ഐ.ലേഖ വർക്കല മാനേജർ വി.ആർ.രേവതി,ചിറയിൻകീഴ് മാനേജർ മഡോണ ഇവോൺ ഡിസൂസ,സീനിയർ മാനേജർ അർച്ചന പി.എച്ച്,ബാങ്ക് വായ്പാ വിഭാഗം ഉദ്യോഗസ്ഥർ,യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,സോഷ്യൽ സർവീസ് സൊസൈറ്റി ട്രഷറർ ബി.ജയപ്രകാശ്,കോഓർഡിനേറ്റർ ജി.എസ്.ബാബു ദാസ്,ജോയിന്റ് സെക്രട്ടറി എം.ചന്ദ്രശേഖരൻ നായർ,വനിതാ യൂണിയൻ പ്രസിഡന്റ് ബി.എസ്.കുമാരി ലത,സെക്രട്ടറി എസ്.ഗീതാഭായി തുടങ്ങിയവർ പങ്കെടുത്തു.