കഴക്കൂട്ടം: 40വർഷമായി തകർന്ന് കിടക്കുന്ന പള്ളിപ്പുറം – മുഴുത്തിരിയാവട്ടം പഴയ എൻ.എച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത ബീവി മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകി.അണ്ടൂർക്കോണം സി.പി.ഐ ലോക്കൽ സെക്രട്ടറി ഹാഷിം,മാദ്ധ്യമ പ്രവർത്തകൻ കഴക്കൂട്ടം സുരേഷ്,പൊതുപ്രവർത്തകൻ വെള്ളൂരാൻ ഷാനവാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.എത്രയും വേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ.അനിൽ ഉറപ്പുനൽകി.