kzm

ആറ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പിന്റെ ഭാഗമായ ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടന്ന വാർഷിക കായിക മത്സരം (ജ്യോതിസ് ഖേൽ ഉത്സവ്) കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ ബി.കെ.പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലിയോ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ സന്തോഷ്.വി,പ്രിൻസിപ്പൽ കവിത.ആർ.എൽ,വിദ്യാർ‌ത്ഥി പ്രതിനിധി നവനീത എ.ആർ. എന്നിവ‌ർ പങ്കെടുത്തു.