തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും പന്ത്രണ്ടായിരം രൂപ ബോണസ് നൽകണമെന്ന് എം.വിൻസന്റ് എം.എൽ.എ ആവശ്യപ്പെട്ടു.ലോട്ടറി സംസ്ഥാന ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പി.വി.പ്രസാദ്,ബെന്നി ജേക്കബ്,എം.എസ്.യൂസഫ്,ആനത്താനം രാധാകൃഷ്ണൻ,ഒ.ബി.രാജേഷ്,കെ.ദേവദാസ്,ചന്ദ്രികാ ഉണ്ണികൃഷ്ണൻ,പി.എസ്.സതീഷ്,അഡ്വ.തോന്നല്ലൂർ ശശിധരൻ,കനകൻ വള്ളിക്കുന്ന്,എം.സി.തോമസ്,മുരളീധരൻ നായർ,രാജലക്ഷ്മി,പ്രീത കുമാർ,വിളയത്ത് രാധാകൃഷ്ണൻ,ഷാജു പൊൻപാറ,പള്ളിമുക്ക് താജുദ്ദീൻ,സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.