പരീക്ഷാ വിജ്ഞാപനം
കേരള സർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി സെപ്‌തംബർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ
www.keralauniversity.ac.in.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ ഡിജിറ്റൽ ലാബിന്റെ പ്രാക്ടിക്കൽ സെപ്റ്റംബർ 16 മുതൽ ആരംഭിക്കും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‍സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്തംബർ16 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
സെപ്തംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി പരീക്ഷയുടെ ഫിസിക്സ്, ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സർവകലാശാലയിലെ പഠന വകുപ്പുകളിലെ എംഎ., എം.എസ്‍സി, എംടെക്., എംകോം, എംഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11ന് അതത് പഠന വകുപ്പുകളിൽ നടത്തും.