nagaland

പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും നാഗാലാൻഡ് കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി കർഷക പ്രതിനിധികളുമായി പാറശാല ബ്ലോക്ക് പഞ്ചായത്തിലെ കൃഷി തോട്ടങ്ങൾ സന്ദർശിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്തിലെത്തിയ സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കൃഷികൾ കണ്ടറിഞ്ഞ നാഗാലാ‌ൻഡ് സംഘം സ്ഥിതി ഗതികൾ വിലയിരുത്തി. ഓണ പൂക്കളുടെ കൃഷി, മരിച്ചീനി, ചേന, വാഴ എന്നീ കൃഷിത്തോട്ടങ്ങളാണ് സംഘം സന്ദർശിച്ചത്. ആധുനിക കൃഷിരീതി മാതൃകകൾ പ്രവർത്തികമാകുന്നതിനായി കിഴങ്ങുവിള ഗവേഷണ സ്ഥാപനം പൂർണമായും സഹായിക്കുമെന്ന് സംഘത്തിനൊപ്പമെത്തിയ ശ്രീകാര്യത്തെ സി.ടി.സി.ആർ.ഐ പ്രിൻസിപ്പലും സയിന്റിസ്റ്റുമായ ഡോ.ആർ. മുത്തു രാജ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിത കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുമാർ,അനിഷ,അഡ്വ.രാഹിൽ ആർ.നാഥ്,ഷിനി,സോണിയ,കുളത്തൂർ കൃഷി ഓഫീസർ സുബജിത്,കൃഷി അസിസ്റ്റന്റ് സുനിൽകുമാർ,ഡി ടി.രജിൻ,രാഹുൽ ആർ.എസ്,ബി.ഡി.ഒ ചിത്ര കെ.പി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുളത്തൂർ ഗ്രാമ പഞ്ചായത്തിലെത്തിയ സംഘത്തെ പ്രസിഡന്റ്‌ ഗീത സുരേഷ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.