adoor

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ അമ്മയ്ക്കും മകനും ഇനി മാജിക് ഹോമിന്റെ തണലിൽ സുരക്ഷ.വക്കം സ്വദേശി ഇന്ദിരയ്ക്കും മകൻ രാഹുലിനും പാർക്കാൻ വീടൊരുക്കിയത് ഡിഫറന്റ് ആർട് സെന്ററിന്റെ മാജിക് ഹോം പദ്ധതിയിലൂടെയാണ്.വീടിന്റെ താക്കോൽ അടൂർ ഗോപാലകൃഷ്ണൻ ഇന്ദിരയ്ക്കും രാഹുലിനും കൈമാറി.ജിജി തോംസൺ,ഗോപിനാഥ് മുതുകാട്,അഡ്വ.ജയഡാളി എം.വി എന്നിവർ പങ്കെടുത്തു.ഏഴ് മാസം മുമ്പാണ് ഇന്ദിരയുടെ കാഴ്ചപരിമിതനായ ഭർത്താവ് മരണപ്പെട്ടത്.അതോടെ രണ്ട് മക്കളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത്.വാടക കൊടുക്കാനാവാതെ കഷ്ടപ്പെടുമ്പോഴാണ് മാജിക് ഹോം പദ്ധതിയിലൂടെ വീടിന് അർഹരാകുന്നത്.വക്കം ജയലാൽ സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.