d

തിരുവനന്തപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ് തിരുവനന്തപുരം ആർ.സി.സി ഓങ്കോളജി ഡിപ്പാർട്ട്മെന്റിന് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 എയുടെ റീജിയൺ ചെയർപേഴ്സൺ ലയൺ സജിത ഷാനവാസിന്റെ സിഗ്നേച്ചർ പ്രോജക്ടായി ഫ്രിഡ്ജും വാട്ടർപ്യൂരിഫയറും നൽകി. പ്രോജക്ട് ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ 318 എയുടെ ഡിസ്ട്രിക്ട് ഗവർണർ ലയൺ ജയ്ൻ.സി.ജോബ് നിർവഹിച്ചു. റീജിയൺ ചെയർപേഴ്സൺ ലയൺ സജിത ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ആർ.വി.ബിജു മുഖ്യപ്രഭാഷണം നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഗോപകുമാർ മേനോൻ,ലയൺസ് ഇന്റർനാഷണൽ മാർക്കറ്റിംഗ് ഡിസ്ട്രിക് സെക്രട്ടറി ലയൺ എ.കെ.ഷാനവാസ്,സോൺ ചെയർമാൻ ലയൺ നസീർ ഖാൻ,ലയൺ മനോജ്,ലയൺ അജികുമാർ,മുരുക്കുംപുഴ ലയൺസ് ക്ലബ് സെക്രട്ടറി ലയൺ സുബാഷ് ഫ്രാൻസിസ് ഗോമസ്,ട്രഷറർ ലയൺ ആർ.പത്മകുമാർ,ലയൺ രേഖ പത്മകുമാർ,ലയൺ ആർ.ദിവാകരൻ,ഓങ്കോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.ജിജി തോമസ്,ഡോ.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.