തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്,ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂൾ,റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സി കോസ്റ്റും സംയുക്തമായി,തിരുവനന്തപുരം ശ്രീചിത്ര ഫോമിൽ ഓണം പൊന്നോണം ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. നാളെ രാവിലെ 10ന് അസിസ്റ്റന്റ് കളക്ടർ ഡോ.ശിവശക്തിവേൽ.സി ഉദ്ഘാടനം ചെയ്യും. എസ്.മോഹൻ (ഉദയ സമുദ്ര) അദ്ധ്യക്ഷനാകും. ശ്രീചിത്ര ഹോം സൂപ്രണ്ട് ബിന്ദു സ്വാഗതം പറയും. കേരള കൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധ പൗർണമി സന്ദേശം നൽകും. റോട്ടറി ഇന്റർനാഷണൽ 3211സോൺ 7 അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ എൻ.അമരസിംഹൻ,ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂൾ അക്കാഡമിക് മാനേജർ രാധാകൃഷ്ണൻ,അമരവിള സുദർശൻ ജുവലറി എം.ഡി സുദർശനൻ,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല.എസ്.ഡി തുടങ്ങിയവർ പങ്കെടുക്കും.