കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിൽ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം നടന്നു.കോവളം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം പുന്നമൂട് വി.സുധാകരൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി തോട്ടം പി.കാർത്തികേയൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ യൂണിയന്റെ കീഴിൽ വരുന്ന എല്ലാ ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷം,സമാധിദിനാചരണം,ശിവഗിരി തീർത്ഥാടനം,3ന് യൂണിയന്റെ കീഴിലെ പെരിങ്ങമ്മല ശാഖയിൽ നടക്കുന്ന ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം എന്നിവ വിജയകരമായി നടത്താൻ തീരുമാനിച്ചു.യൂണിയൻ ഭാരവാഹികളായ മംഗലത്തുകോണം ആർ.തുളസീധരൻ,കട്ടച്ചൽകുഴി പ്രദീപ്,മണ്ണിൽ മനോഹരൻ,ഡോ.ബി.വി.നന്ദകുമാർ,വനിതാ സംഘം സെക്രട്ടറി ഗീതാ മുരുകൻ,വൈസ് പ്രസിഡന്റ് എച്ച്.സുകുമാരി,കേന്ദ്ര കമ്മിറ്റിയംഗം അനിതാ രാജേന്ദ്രൻ,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനുരാമചന്ദ്രൻ,സെക്രട്ടറി വിജേഷ് ആഴിമല,സൈബർ സേന ചെയർമാൻ ശ്രീകുമാർ കട്ടച്ചൽകുഴി,കൺവീനർ കണ്ണൻകോട് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിൽ നടന്ന ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം കോവളം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ ഉദ്ഘാടനം ചെയ്യുന്നു