pmg

തിരുവനന്തപുരം: തപാൽ ആർ.എം.എസ് ഓഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനെതിരെ എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ ഇന്നലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.ഡോ.വി.ശിവദാസൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ സംഘടനാ നേതാക്കളായ കെ.പി.സുനിൽ,ജയൻ,പി.വിജയൻ,ജി.ശ്രീകുമാർ,കെ.വി.മനോജ് കുമാർ,ജെ.നൈസാം,ആർ.എസ്.സുരേഷ് കുമാർ,മുഹമ്മദ് മാഹീൻ,സി.രതീഷ്‌കുമാർ,എൻ.പി.ലാലൻ,ആർ.എസ്.ബിന്നി,എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ എൻ.വിനോദ് കുമാർ,അഖിലേന്ത്യ അസി.ജനറൽ സെക്രട്ടറി അതുൽ തുടങ്ങിയവർ പങ്കെടുത്തു.