z

തിരുവനന്തപുരം: വഴുതക്കാട് ഗണപതിയുടെ കാഴ്ചശീവേലിയിൽ,പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം വിസ്മയമായി.വലംതലയ്ക്കൽ പെരുവനം ഗോപാലകൃഷ്ണൻ കൊട്ടിക്കയറി. പെരുവനം മുരളിപ്പിഷാരടിയുടെ ഇലത്താളവും വെള്ളപ്പായ നന്ദന്റെ കുറുങ്കുഴലും കുമ്മത്ത് രാമൻകുട്ടിനായരുടെ കൊമ്പും പഞ്ചാരിക്ക് മാറ്റുകൂട്ടി. തുടർന്ന് നടന്ന വിളക്കാചാരവും മേളവിസ്മയമായി. വിനായക ചതുർത്ഥി ദിവസമായ ഇന്ന് രാവിലെ,തന്ത്രി നെല്ലിയോട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചതുർവിംശതിദ്രവ്യ മഹാഗണപതിഹോമം നടക്കും. 8.15നാണ് ആയാംകുടി മണിയുടെ സംഗീതക്കച്ചേരി.രാത്രി 8.15ന് ഡോ.താരാകല്യാണിന്റെയും ആർ.എൽ.വി സൗഭാഗ്യയുടെയും ശാസ്ത്രീയനൃത്തം അരങ്ങേറും.