തിരുവനന്തപുരം: ആശ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഉന്നതതല സമിതിയുടെ ശുപാർശ. ഓണറേറയം 10000 രൂപയായി ഉയർത്തണം. വിരമിക്കൽ ആനുകൂല്യമായി 50000 രൂപ നൽകണം. ജോലികൾ ഏകീകരിക്കുകയും വേതനം കൃത്യസമയത്ത് നൽകുകയും വേണം. ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയായ സമിതിയാണ് പ്രശ്നങ്ങൾ പഠിച്ചത്.