ukf

വർക്കല: യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് യു.ജി.സിയുടെ ഓട്ടോണമസ് പദവി നേടിയതിനുശേഷമുള്ള ബി.ടെക്,പോളിടെക്നിക് ആദ്യ ബാച്ചുകളുടെ പ്രവേശനം 'വിദ്യോദയം 2025" എന്ന പേരിൽ സംഘടിപ്പിച്ചു. കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. യു.കെ.എഫ് ചെയർമാൻ ഡോ.എസ്.ബസന്ത് അദ്ധ്യക്ഷത വഹിച്ചു.ഓട്ടോണമസ് ബി.ടെക് ബാച്ചിന്റെ പഠന സിലബസും ചടങ്ങിൽ പ്രകാശനം ചെയ്തു.കോളേജ് ട്രഷറർ ലൗലി ബസന്ത്,എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ്,പ്രിൻസിപ്പൽ ഡോ.ജയരാജു മാധവൻ,വൈസ് പ്രിൻസിപ്പൽ ഡോ.വി.എൻ.അനീഷ്,അക്കാഡമിക് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഇ.ജി.ശർമ്മ,ഡീൻ അക്കാഡമിക്കുമാരായ ഡോ.രശ്മി കൃഷ്ണപ്രസാദ്,ഡോ.ബി.ലതാകുമാരി,പോളിടെക്നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജിതിൻ ജേക്കബ്,കൺട്രോൾ ഒഫ് എക്സാമിനേഷൻ ഡോ.എ.എസ്.ഷഹ്സാദ്,സ്കൂൾ ഒഫ് അപ്ലൈഡ് സയൻസ് വിഭാഗം മേധാവി ഡോ.എൽ.എസ് ജയന്തി,പി.ടി.എ പാട്രൺ എ.സുന്ദരേശൻ,വൈസ് പ്രസിഡന്റ് എൽ.എസ്.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: വിദ്യോദയം 2025 കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു