വർക്കല: മലയാള സാംസ്കാരിക വേദിയുടെ മലയാളിരത്ന പുരസ്കാരങ്ങൾ വിതരണം ചെയ്തു.അയിരൂർ എം.ജി.എം സ്കൂളിൽ വാർഷിക സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാര സമർപ്പണം നടന്നത്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കെ.ജയകുമാറിന് ബാബു കുഴിമറ്റം പുരസ്കാരം നൽകി. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് എം.ജി.എം സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,കായിക മേഖലയിൽ ഡോ.മുഹമ്മദ് അഷ്റഫ്,ആതുരസേവനത്തിന് ഡോ.രമേഷ് കുമാർ സ്മാരക പുരസ്കാരം മലയടി എഫ്.എച്ച്.സിയിലെ ഡോ.സുജാറാണി,ജീവകാരുണ്യ പ്രവർത്തനത്തിന് റോബിൻസൺ മൈക്കിൾ,പ്രവാസി വ്യവസായി കല്ലമ്പലം ബി.ജയപ്രകാശൻ,മികച്ച എന്റർപ്രണർ ഡോ.ബി.ഗിരിജ എന്നിവർക്ക് കെ.ജയകുമാർ പുരസ്കാരം നൽകി.പി.ജി.ആനന്ദൻ,ലൈലാബീവി മങ്കൊമ്പ്,ഖാൻ പാറയിൽ,വർക്കല ബാലു,ഡോ.അനുജ,അഡ്വ.വി.മണിലാൽ,കിഡ്സ് പാലസ് സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ്,അജിത് കുമാർ.എ,ശ്രീലത ബാലചന്ദ്രൻ എന്നിവർക്ക് ഗ്രാമകീർത്തി പുരസ്കാരങ്ങളും കൈമാറി.വർക്കല കഹാർ,ജയചന്ദ്രൻ പനയറ,ഡോ.എസ്.പൂജ,ഉണ്ണിക്കൃഷ്ണൻ വിശാഖം,ബിജുഗോപാലൻ,സീലി സാബു,അൻസാർ വർണന,ഷിജി ഷാജഹാൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കെ.ജയകുമാറിന് മലയാള സാംസ്കാരിക വേദിയുടെ മലയാളിരത്ന പുരസ്കാരം എഴുത്തുകാരൻ ബാബു കുഴിമറ്റം കൈമാറുന്നു