trellerr

മുടപുരം : പിരപ്പമൺകാട് പാടശേഖരസമിതിക്കും സൗഹൃദ സംഘത്തിനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണസമ്മാനമായി പവർഡ്രില്ലർ മിഷ്യനും മോട്ടറും സമ്മാനിച്ചു.ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക ആവശ്യങ്ങൾക്കായി വാങ്ങിയ പവർഡ്രില്ലർ മിഷ്യന്റെയും മോട്ടറിന്റെയും ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എസ് ഫിറോസ് ലാൽ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ബ്ലോക്ക് മെമ്പർ നന്ദുരാജ്,ബി.ഡി.ഒ ഡോ.സ്റ്റാർലി ഒ.എസ്,എ.ഡി.എ അർച്ചന ,എ.ഇ കൃഷ്ണേന്ദ്,പാടശേഖര സമിതി അംഗങ്ങളായ അൻഫാർ,സാബു,അനിൽകുമാർ,രാജേന്ദ്രൻ,കുമാർ,ലില്ലി,ബ്ലോക്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

caption പിരപ്പമൺകാട് പാടശേഖരസമിതിക്കും സൗഹൃദ സംഘത്തിനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണസമ്മാനമായി പവർഡ്രില്ലർ മിഷ്യനും മോട്ടറും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നൽകുന്നു