vyaparamela

ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ ഓണം വ്യാപാരമേളയുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ആർ.സരിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ,വേണുഗോപാലൻനായർ, വി.വിജയകുമാർ,വി.സുഭാഷ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ,ബാങ്ക് ഭരണസമിതി അംഗങ്ങൾ,സഹകരികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജി.വ്യാസൻ സ്വാഗതവും സെക്രട്ടറി ബേബി.കെ നന്ദിയും പറഞ്ഞു.