general

ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ ഓണം വാരാഘോഷത്തെ കൂടുതൽ ശ്രദ്ധേയമാകാൻ പൂങ്കോട് വാർഡിൽ വെട്ടുബലിക്കുളത്തിൽ ബോട്ട് സർവീസ് ഒരുക്കുന്നു. സർക്കാർ ടൂറിസം വകുപ്പിന്റെ ഓണാഘോഷ വേദിയ കൂടിയാണ് മുടവൂർപ്പാറ വെട്ടുബലിക്കുളത്തെ ബോട്ട് ക്ലബ്. രണ്ടിന് നരുവാമൂട് ജംഗ്ഷനിൽ നിന്നും അരിക്കടമുക്കിലേക്കുള്ള സാംസ്കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് തുടക്കമാവും. ബോട്ട് ക്ലബ് അങ്കണത്തിൽ 3 മുതൽ 9വരെ കലാപരിപാടികളും നടക്കും. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ താന്നിവിളയും നരുവാമൂടിനേയും ഉൾപ്പെടുത്തി രണ്ട് പ്രാദേശിക മേഖല കൂടി സർക്കാരിന്റെ ഓണാഘോഷവേദിയാകും. ബോട്ട് സർവീസിൽ കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് ഫീസ്. ഐ.ബി. സതീഷ് എം.എൽ.എ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ,​ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.കെ പ്രീജ,​ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,​മെമ്പർ ഭഗത് റൂഫസ്,​പഞ്ചായത്ത് മെമ്പർമാരായ ശശികല,​ടി.മല്ലിക,​വി.വിജയൻ,​സി.ആർ. സുനു എന്നിവർ സംസാരിക്കും. ഓണാഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കെ.രാകേഷ് അറിയിച്ചു.