1

കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.ഇന്നലെ അതിരാവിലെ തന്നെ നൂറുകണക്കിന് ഭക്തജനങ്ങൾ 1008 നാളികേരത്തിന്റെ പ്രത്യക്ഷ മഹാഗണപതി ഹോമത്തിലും തുടർന്ന് നടന്ന സഹസ്രനാമാർച്ചനയിലും പങ്കാളികളായി.

ഗുരു ശിഷ്യനും ഗണേശ ഭക്തനുമായിരുന്ന ജടാധരസ്വാമികളുടെ സമാധിക്ക് മുകളിൽ നിർമ്മിച്ച കോലത്തുകര മഹാഗണപതി ക്ഷേത്രം ഏറെ പ്രശസ്തമാണ്.വിശേഷാൽ ചടങ്ങുകളുടെ ഭാഗമായി മൂടപ്പ സേവയും നവകലശാഭിഷേകവും ഉണ്ടായിരുന്നു. ക്ഷേത്രതന്ത്രി സലിമോൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി സൗമിത്രൻ ശാന്തിയുടെയും പത്തോളം പൂജാരിമാരുടെയും നേതൃത്വത്തിലാണ് ഹോമവും പൂജാകർമ്മങ്ങളും നടന്നത്.

ക്യാപ്ഷൻ: കോലത്തുകര ശിവക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടന്ന പ്രത്യക്ഷമഹാഗണപതി ഹോമം