1

പോത്തൻകോട് : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സംസ്‌കൃത സർവ്വകലാശാലയുടെയും ഇൻഡിക് ധർമ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെയും, ആർട്സ് -കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തിൽ ദേശീയ സെമിനാറിന് ഇന്നു തുടക്കം. ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ആചാര്യ സഭ ജനറൽ സെക്രട്ടറി സ്വാമി പരമാത്മാനന്ദ സരസ്വതി നിർവഹിക്കും.

ഇന്ത്യൻ ഫിലോസഫി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രൊഫ.എസ്. പനീർശെൽവം അദ്ധ്യക്ഷത വഹിക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീആത്മാനന്ദ, ജെ.എൻ.യു. സ്‌കൂൾ ഒഫ് സംസ്‌കൃത് ആൻഡ് ഇൻഡിക് സ്റ്റഡി പ്രൊഫ. രാംനാഥ്ഝാ മുഖ്യപ്രഭാഷണം നടത്തും. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, അനന്തപുരി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പൽ പ്രൊഫ.കെ.രാജശേഖരൻ നായർ, പ്രൊഫ.കെ.ഗോപിനാഥൻ പിളള തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഉച്ചയ്ക്ക് നടക്കുന്ന ഓപ്പൺ ചർച്ചയിൽ സ്വാമി നരസിംഹാനന്ദ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വർഖേഡി, ഒമാൻ അക്രഡിറ്റേഷൻ അതോറിട്ടി സീനിയർ ക്വാളിറ്റി അഷ്വറൻസ് എക്സ്‌പേർട്ട് ഡോ.ജി. ആർ.കിരൺ, അരബിന്ദോ സൊസൈറ്റി മെമ്പർ സെക്രട്ടറി ഡോ. കിഷോർകുമാർ ത്രിപാഠി,സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, പ്രൊഫ. രാമനാഥൻ ശ്രീനിവാസൻ, പ്രൊഫ. ശ്രീകല എം.നായർ, പ്രൊഫ.കെ. ശ്രീലത,പ്രൊഫ.എൻ.ഗോപകുമാരൻ നായർ, ഡോ.ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി,സഞ്ജയ് ജെയിൻ, ഡോ. റ്റി.എസ്.സോമനാഥൻ, ഡോ.കെ.ആർ. എസ്.നായർ, ഡോ.എസ്.കിരൺ തുടങ്ങിയവർ വിഷയാവതരണം നടത്തും. നവപൂജിതം ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. നവപൂജിതം സുവനീർ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിക്കും.കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നവപൂജിതം ദിനമായ 29 ന് രാവിലെ 5 ന് സന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമാകും. 6ന് ധ്വജാരോഹണം, 7ന് പുഷ്പസമർപ്പണം,10 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും അന്നദാനവും നടക്കും. 2.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5 ന് ദീപപ്രദക്ഷിണം, രാത്രി 7.30 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നവപൂജിതം സമർപ്പണസന്ദേശം നൽകും.

ക്യാപ്ഷൻ : 1. നവപൂജിതം ആഘോഷങ്ങൾക്കൊരുങ്ങി പോത്തൻകോട് ശാന്തിഗിരി ആശ്രമം.

2. നവപൂജിതം ചടങ്ങുകളുടെ ഭാഗമായി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ പർണശാലയിൽ വലംവയ്ക്കുന്ന സന്യാസസമൂഹം.