fair-bus

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് സ്വകാര്യ ബസിനു മുകളിൽ പതിച്ചു,ആളപായമില്ല. അയിലം കൈപ്പറ്റിമുക്കിനു സമീപം ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്വകാര്യ കാർ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ഒടിഞ്ഞ പോസ്റ്റ് അതുവഴി വന്ന സ്വകാര്യ ബസിനു മുകളിൽ പതിക്കുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റംഗങ്ങളെത്തി വൈദ്യുതി ലൈൻ മുറിച്ചുമാറ്റിയ ശേഷം ഒടിഞ്ഞ പോസ്റ്റ് ബസിന് മുകളിൽ നിന്ന് മാറ്റി.തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

ക്യാപ്ഷൻ: കൈപ്പറ്റിമുക്കിൽ സ്വകാര്യ ബസിന് മുകളിൽ വീണ ഇലക്ട്രിക്ക് പോസ്റ്റ് നീക്കം ചെയ്യുന്നു