vld-3

വെള്ളറട: 45 കുപ്പി വിദേശ മദ്യവും പാൻ ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. പനച്ചമൂട് മാർക്കറ്റിലെ കടക്കുള്ളിൽ 175മില്ലി അടങ്ങിയ മദ്യകുപ്പികളാണ് കച്ചവടത്തിനായി സൂക്ഷിച്ചിരുന്നത്. വെള്ളറട സി.ഐ വി. പ്രസാദിന് കിട്ടിയ രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണൂർ വില്ലേജിൽ കോട്ടൂർ കുക്കുടിമുറി നാരകത്തിൻമൂട് വീട്ടിൽ നൗഷാദ് (51) ആണ് പിടിയിലായത്. മാസങ്ങളായി ചന്തക്കുള്ളിൽ മദ്യവും മറ്റ് പാൻ ഉത്പന്നങ്ങളും ഇയാൾ കച്ചവടം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.